കേരളം

kerala

ETV Bharat / bharat

മത്സ്യത്തൊഴിലാളിക്ക് ഭാഗ്യം കൊണ്ടുവന്ന് ഭീമന്‍ ഗോല്‍ ഫിഷ്; ലേലത്തില്‍ വിറ്റത് 3.10 ലക്ഷം രൂപയ്ക്ക് - ഗോല്‍ ഫിഷ് ലേലത്തില്‍ വിറ്റത് 3 ലക്ഷം രൂപയ്ക്ക്

അയോഡിൻ, ഒമേഗ-3, ഡിഎച്ച്എ, ഇപിഎ, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ളതിനാലാണ് ഗോല്‍ ഫിഷിന് വില കൂടുതല്‍.

Ghol fish sold for 3 lakh rupees in Oddisha  Ghol fish sold for 3 lakh rupees  heavy ghol fish sold for 3 lakh  മത്സ്യത്തൊഴിലാളിക്ക് ഭാഗ്യം കൊണ്ടുവന്നത് ഭീമന്‍ ഗോല്‍ ഫിഷ്  ഗോല്‍ ഫിഷ് ലേലത്തില്‍ വിറ്റത് 3 ലക്ഷം രൂപയ്ക്ക്  ഗോല്‍ ഫിഷ് കടല്‍ സ്വര്‍ണം എന്നും അറിയപ്പെടുന്നു
മത്സ്യത്തൊഴിലാളിക്ക് ഭാഗ്യം കൊണ്ടുവന്ന് ഭീമന്‍ ഗോല്‍ ഫിഷ്; ലേലത്തില്‍ വിറ്റത് 3.10 ലക്ഷം രൂപയ്ക്ക്

By

Published : Jul 23, 2022, 9:49 PM IST

ഭദ്രക് (ഒഡിഷ): ഒഡിഷയിലെ ഭദ്രക് ജില്ലയിലെ മത്സ്യത്തൊഴിലാളിയുടെ തലവരമാറ്റി ഭീമന്‍ ഗോല്‍ ഫിഷ്. ലേലത്തില്‍ മത്സ്യം മുംബൈയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി വാങ്ങിയത് 3.10 ലക്ഷം രൂപയ്ക്ക്. ഭദ്രകിലെ ചാന്ദ്ബാലിയിലെ ചാന്ദിനിപാല മീൻ ലേല കേന്ദ്രത്തില്‍ നിന്നാണ് ഈ അപൂര്‍വ വാര്‍ത്ത.

ഭീമന്‍ ഗോല്‍ ഫിഷ് ലേലത്തില്‍ വിറ്റത് 3.10 ലക്ഷം രൂപയ്ക്ക്

മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്ന അയോഡിൻ, ഒമേഗ-3, ഡിഎച്ച്എ, ഇപിഎ, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ഗോല്‍ ഫിഷിന്‍റെ ശരീരത്തില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്റെ കുടലിൽ കാണപ്പെടുന്ന സഞ്ചിയിലാണ് ധാതുക്കള്‍ കാണപ്പെടുന്നത്. ധാതുക്കള്‍ അടങ്ങിയതിനാല്‍ ഗോല്‍ ഫിഷിന് അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന വിപണി മൂല്യവുമുണ്ട്. പ്രോട്ടോണിബിയ ഡയകാന്തസ്, കറുത്ത പുള്ളിയുള്ള ക്രോക്കർ, ടെലിയ എന്നൊക്കെ പേരുകളുള്ള ഗോല്‍ ഫിഷ് കടല്‍ സ്വര്‍ണം എന്നും അറിയപ്പെടുന്നു.

ABOUT THE AUTHOR

...view details