ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; തെലങ്കാന കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു - GHMCർ
150 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്.
ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; തെലങ്കാന കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്‍റ് രാജിവെച്ചു. തെലങ്കാന പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് ഉത്തം കുമാർ റെഡ്ഡിയാണ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചത്. 150 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. തെലങ്കാനയിൽ പുതിയ പാർട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്ന് എഐസിസിക്ക് അയച്ച കത്തിൽ ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.