ന്യൂഡൽഹി :പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ ഇനങ്ങളിലുള്ള നായകളെ മെട്രോപൊളിറ്റൻ ഏരിയയിൽ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി ഗാസിയാബാദ് മുനിസിപ്പൽ കോർപറേഷൻ. ഈ നായകളുടെ പുതിയ രജിസ്ട്രേഷന്‍ നിരോധിച്ചതായി ജിഎംസി അധികൃതർ അറിയിച്ചു. പ്രദേശത്തെ ഇത്തരം വളർത്തുനായകളുടെ നിരന്തരമായ ആക്രമണത്തെ തുടർന്നാണ് നടപടി.
ഗാസിയാബാദില്‍ ഇനി പിറ്റ്ബുളിനെ വളര്‍ത്താനാകില്ല ; റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ നായകള്‍ക്കും നിരോധനം - പിറ്റ്ബുൾ ആക്രമണം
പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ ഇനങ്ങളിലുള്ള നായകളെ വളർത്തുന്നവർ ഇവയെ വന്ധ്യംകരിക്കണമെന്നും അല്ലെങ്കിൽ 5,000 രൂപ പിഴ ഈടാക്കുമെന്നും ഗാസിയാബാദ് മുനിസിപ്പൽ കോർപറേഷൻ
പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ: വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി ജിഎംസി
Also Read: 15 കിലോമീറ്റര്‍ ഓടി പിറ്റ് ബുളിന്‍റെ താണ്ഡവം ; നിരവധി പേരെ കടിച്ചു
ഇത്തരം വളർത്തുമൃഗങ്ങളുള്ളവർ രണ്ട് മാസത്തിനുള്ളിൽ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കിൽ 5,000 രൂപ പിഴ നൽകണമെന്നും ജിഎംസി അധികൃതർ വ്യക്തമാക്കി. ഈ ഇനത്തിലുള്ള നായകളെ ദീർഘകാലത്തേയ്ക്ക് നിരോധിക്കണമെന്ന നിർദേശം കോര്‍പറേഷന്‍റെ പരിഗണനയിലാണെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
Last Updated : Oct 16, 2022, 1:33 PM IST