ലഖ്‌നൗ: ഗാസിയാബാദിൽ മുസ്ലിം വയോധികനെ ആക്രമിച്ച കേസിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി വ്യാഴാഴ്‌ച ഗാസിയാബാദ് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന് ഉദ്യോഗസ്ഥർ.
ഗാസിയാബാദ് ആക്രമണ കേസ്; ട്വിറ്റർ ഇന്ത്യ എംഡി വ്യാഴാഴ്‌ച ഹാജരാകുമെന്ന് പൊലീസ് - Ghaziabad assault case against Twitter India MD
ജൂൺ 21ന് ഗാസിയാബാദ് പൊലീസ് മനീഷ് മഹേശ്വരിക്ക് നോട്ടീസ് നൽകിയിരുന്നു.
ട്വിറ്റർ ഇന്ത്യ എംഡി വ്യാഴാഴ്‌ച ഹാജരാകുമെന്ന് പൊലീസ്
ബെംഗളൂരുവിൽ താമസിക്കുന്ന ട്വിറ്റർ ഇന്ത്യ എംഡിക്ക് ജൂൺ 21ന് ഗാസിയാബാദ് പൊലീസ് നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്‌ച രാവിലെ 10.30 ന് ലോണി ബോർഡർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ പറഞ്ഞ സമയത്ത് മനീഷ് മഹേശ്വരി സ്‌റ്റേഷനിൽ എത്തിയിട്ടില്ലെന്നും ഉച്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോണി സർക്കിൾ ഓഫീസർ അതുൽ കുമാർ സോങ്കർ പറഞ്ഞു.
Also Read:കോട്‌കാപുര വെടിവയ്‌പ്പ്: ജൂൺ 26ന് ഹാജരാകാൻ സുഖ്‌ബീർ ബാദലിന് എസ്ഐടി സമൻസ്