കേരളം

kerala

ETV Bharat / bharat

ബിബിഎംപി പോർട്ടൽ വഴി കിടക്കകളുടെ തട്ടിപ്പ്; ഓരോ കിടക്കയ്‌ക്കും 10% കമ്മീഷൻ നൽകിയതായി പ്രതികൾ

ഭാരതീയ ജനതാ പാർട്ടി എം.പി തേജസ്വി സൂര്യയുടെ ആരോപണത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Gets 10 per cent share  Gets 10 per cent share in every bed allocated  Bengaluru 'bed' scam  BBMP portal  BBMP war room scam  Bengaluru bed scam  Accused of bed scam  Bed scam in Bengaluru  Covid-19  Tejasvi Surya  ബെഡ് ബ്ലോക്കിങ് റാക്കറ്റ്  കിടക്ക  കിടക്ക അഴിമതി  ബിബിഎംപി പോർട്ടൽ  തേജസ്വി സൂര്യ
ബിബിഎംപി പോർട്ടൽ വഴി കിടക്കകളുടെ തട്ടിപ്പ്

By

Published : May 6, 2021, 2:22 PM IST

ബെംഗളൂരു: ബിബിഎംപി പോർട്ടലിലൂടെ ബെഡ് ബ്ലോക്കിങ് റാക്കറ്റ് നടത്തിയതിൽ ഓരോ കിടക്കയ്‌ക്കും 10% കമ്മീഷൻ നൽകിയതായി പ്രതികളുടെ വെളിപ്പെടുത്തൽ.

ഇവന്‍റ് മാനേജർ നേത്രാവതി (40), രോഹിത് കുമാർ (22) എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ. ആശുപത്രി കിടക്കകൾ ലഭ്യമാക്കുന്നതിനായി രോഗികൾക്കും ബന്ധുക്കൾക്കും സഹായം വാഗ്‌ദാനം ചെയ്‌തതായും പ്രതികൾ പറഞ്ഞു. നഗരത്തിലെ ആശുപത്രികളിൽ കിടക്കകൾ അനുവദിക്കുന്നതിന് നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന് ഭാരതീയ ജനതാ പാർട്ടി എം.പി തേജസ്വി സൂര്യയുടെ ആരോപണത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആശുപത്രികളിൽ കിടക്കകൾ കൊവിഡ് രോഗികളുടെ പേരിൽ ബുക്ക് ചെയ്യുകയും തുടർന്ന് കൈക്കൂലി വാങ്ങിയതിന് ശേഷം മറ്റ് രോഗികൾക്ക് പ്രതികൾ ആ കിടക്കകൾ അനുവദിക്കുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൂടുതൽ വായനക്ക്:തട്ടിപ്പ് സംഘങ്ങൾ പിടിയില്‍; ഒഴിവുള്ള കിടക്കകൾ വ്യക്തമാക്കി ബിബിഎംപി വെബ്‌സൈറ്റ്

ABOUT THE AUTHOR

...view details