കേരളം

kerala

ETV Bharat / bharat

ഇനി മുതൽ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെയും

'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്‌സിൻ സർട്ടി‌ഫിക്കറ്റ് വാട്ട്സ്ആപ്പില്‍ ലഭിക്കുക.

കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്  കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാർത്ത  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്‌സ്‌ആപ്പിലൂടെയും  Get COVID-19 vaccination certificates  COVID-19 vaccination certificates NEWS  COVID-19 vaccination certificates ON WHATSAPP  Union Health Ministry NEWS
ഇനി മുതൽ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്‌സ്‌ആപ്പിലൂടെയും

By

Published : Aug 8, 2021, 8:48 PM IST

ന്യൂഡൽഹി :കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇനി വാട്ട്സ്ആപ്പിലൂടെയും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്‌സിൻ സർട്ടി‌ഫിക്കറ്റ് വാട്ട്സ്ആപ്പില്‍ ലഭിക്കുക. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്‌ത നമ്പറിലെ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമെ സേവനം ലഭ്യമാവുകയുള്ളൂ.

READ MORE:INDIA COVID: രാജ്യത്ത് 39,070 പേർക്ക് കൂടി കൊവിഡ്; 491 മരണം

കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ +91 9013151515 എന്ന നമ്പറിലേക്ക് കൊവിഡ് സർട്ടിഫിക്കറ്റ് എന്ന് സന്ദേശം അയക്കണം. തുടർന്ന് ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മുമ്പ് കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൊവിൻ പോർട്ടൽ, ആരോഗ്യ സേതു എന്നീ ആപ്ലിക്കേഷനുകളിലൂടെ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

ABOUT THE AUTHOR

...view details