ന്യൂഡൽഹി:ഇന്ത്യ, ബ്രിട്ടന്‍ ഉൾപ്പടെ ഡെൽറ്റ വകഭേദം വ്യാപകമായ അഞ്ച് രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക് നീക്കി ജർമനി. ജർമൻ പ്രതിനിധി വാൾട്ടർ ജെ ലിൻഡ്‌നർ ട്വിറ്റർ വഴിയാണ് വിവരം അറിയിച്ചത്. അതേസമയം ഡെൽറ്റ വൈറസ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, റഷ്യ, പോർച്ചുഗൽ, യുകെ എന്നിവിടങ്ങൾ അപകടസാധ്യത മേഖലകളായി പുനക്രമീകരിക്കുമെന്ന് ജർമ്മൻ പബ്ലിക് ഹെൽത്ത് ഏജൻസി റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളുടെ യാത്ര വിലക്ക് നീക്കി ജർമനി
ഇന്ത്യ, നേപ്പാൾ, റഷ്യ, പോർച്ചുഗൽ, യുകെ എന്നിവിടങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജർമനി വിലക്ക് ഏർപ്പെടുത്തുന്നത്.
ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളുടെ യാത്ര വിലക്ക് നീക്കി ജർമനി
Also read: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച്ച ഇന്ന്
ഇളവുകളുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്‍റൈനടക്കം കർശനമായി പാലിക്കണമെന്നാണ് നിർദേശം. എന്നാൽ വാക്സിനേഷന്‍ സ്വീകരിച്ചവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും ഇത് ബാധകമല്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് ജർമനി വിലക്ക് ഏർപ്പെടുത്തിയത്.