ന്യൂയോർക്ക്: ലിംഗസമത്വം കൈവരിക്കുകയെന്നത് ഇന്ത്യയുടെ മുൻഗണനാ ലക്ഷ്യമാണെന്ന് ഐക്യരാഷ്‌ട്ര സഭയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി. വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ കമ്മീഷന്‍റെ 65-ാമത് സെഷന്‍റെ ഭാഗമായി പെർമനെന്‍റ് മിഷൻ ഓഫ് ഇന്ത്യയും ഓൾ ഇന്ത്യ വിമൻസ് എഡ്യൂക്കേഷൻ ഫണ്ട് അസോസിയേഷനും(എഐഡബ്ല്യുഇഎഫ്എ) സംയുക്തമായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു: ടിഎസ് തിരുമൂർത്തി - all india women's education fund association
സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി മോദി സർക്കാർ നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയെന്നും ഐക്യരാഷ്‌ട്ര സഭയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി
![വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു: ടിഎസ് തിരുമൂർത്തി Gender equality India PM Modi TS Tirumurti ലിംഗസമത്വം ടി എസ് തിരുമൂർത്തി നരേന്ദ്ര മോദി മോദി രാഷ്‌ട്രം എഐഡബ്ല്യുഇഎഫ്എ aiwefa ഓൾ ഇന്ത്യ വിമൻസ് എഡ്യൂക്കേഷൻ ഫണ്ട് അസോസിയേഷൻ Gender സ്‌ത്രീസുരക്ഷ women empowerment പെർമനെന്‍റ് മിഷൻ ഓഫ് ഇന്ത്യ all india women's education fund association permanent mission of india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11068708-thumbnail-3x2-yu.jpg)
കൊവിഡ് മഹാമാരിയുടെ കാലത്തെ സ്‌ത്രീ സാന്നിധ്യം എടുത്തുപറയേണ്ടതാണെന്നും സ്‌ത്രീകൾ ഇന്ത്യയുടെ കേന്ദ്രബിന്ദുവാണെന്നും തിരുമൂർത്തി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ റാണി ലക്ഷ്‌മിബായിയുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. ഐക്യരാഷ്‌ട്ര സഭയുടെ സ്ഥാപക അംഗം എന്ന നിലയിലടക്കം തുടക്കം മുതലേ ഇന്ത്യൻ വനിതാ നേതാക്കൾ മനുഷ്യാവകാശങ്ങളെയും ലിംഗസമത്വത്തെയും കുറിച്ചുള്ള ആശയങ്ങളും വ്യവഹാരങ്ങളും രൂപപ്പെടുത്തുന്നതിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യൻ വനിതകളായ ഹൻസ ജീവരാജ് മേത്ത, ലക്ഷ്‌മി മേനോൻ, ബീഗം ശരീഫ ഹാമിദ് അലി, വിജയ ലക്ഷ്‌മി പണ്ഡിറ്റ് തുടങ്ങിയവരുടെ സംഭാവനകളും തിരുമൂർത്തി അനുസ്‌മരിച്ചു.
സ്‌ത്രീകളുടെ ലിംഗസമത്വവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി ദശകങ്ങളായി ഇന്ത്യ ഐക്യരാഷ്‌ട്ര സഭയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ലിംഗസമത്വത്തിനായുള്ള ആഗോള അജണ്ടയുടെ സുപ്രധാന വഴിത്തിരിവായി 1995ൽ നാലാം ലോക വനിതാ സമ്മേളനത്തിൽ അംഗീകരിച്ച ബീജിങ് പ്രഖ്യാപനവും പ്ലാറ്റ്‌ഫോം ആക്ഷനും അദ്ദേഹം പരാമർശിച്ചു. ഇന്ന് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 1.3 ദശലക്ഷത്തിലധികം വനിതാ പ്രതിനിധികൾ താഴെത്തട്ടു മുതലുള്ള പൊതുനയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നൽകുന്നുവെന്നും സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി മോദി സർക്കാർ സ്‌ത്രീ-കേന്ദ്രീകൃതവും ലിംഗ-സംവേദനാത്മകവുമായ നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.