കേരളം

kerala

ETV Bharat / bharat

വിവാഹം കഴിക്കാന്‍ ലിംഗമാറ്റത്തിന് നിര്‍ബന്ധിച്ചു, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നിരസിച്ചു; പെണ്‍കുട്ടിക്കെതിരെ കോടതിയുടെ വാറണ്ട്

ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം

Gender changed for marriage  Gender change  Court Issues warrant  cheated  Girl Changed her gender to marriage  girlfriend abandoned her after surgery  Uttar Pradesh  bailable warrant  വിവാഹം കഴിക്കാന്‍ ലിംഗമാറ്റത്തിന് നിര്‍ബന്ധിച്ചു  ലിംഗമാറ്റത്തിന് നിര്‍ബന്ധിച്ചു  ലിംഗമാറ്റം  ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നിരസിച്ചു  ശസ്‌ത്രക്രിയ  പെണ്‍കുട്ടിക്കെതിരെ കോടതിയുടെ വാറണ്ട്  പെണ്‍കുട്ടി  കോടതി  ഝാന്‍സി  ലിംഗമാറ്റ ശസ്‌ത്രക്രിയ  സന ഖാന്‍  സൊണാല്‍  സൊഹൈല്‍
വിവാഹം കഴിക്കാന്‍ ലിംഗമാറ്റത്തിന് നിര്‍ബന്ധിച്ചു, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നിരസിച്ചു

By

Published : Jul 14, 2023, 7:52 PM IST

ഝാന്‍സി (ഉത്തര്‍ പ്രദേശ്): വിവാഹ വാഗ്‌ദാനത്തിന്‍റെ അടിസ്ഥാനത്തില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ പെണ്‍കുട്ടിയെ നിരസിച്ച സംഭവത്തില്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി. വിവാഹിതരാകണമെങ്കില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവണമെന്നറിയിക്കുകയും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെയാണ് പെണ്‍കുട്ടിക്കെതിരെ യുവാവ് കോടതിയെ സമീപിച്ചത്. ഓഗസ്‌റ്റ് 25 ന് നടക്കുന്ന അടുത്ത ഹിയറിങിന് ഹാജരാവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സംഭവം ഇങ്ങനെ: സന ഖാന്‍ എന്ന പെണ്‍കുട്ടി സൊനാല്‍ ശ്രീവാസ്‌തവ എന്ന മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു. ഇതിന്‍റെ ഭാഗമായി സൊനാലിന്‍റെ അഭ്യർഥന പ്രകാരം സന ഖാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയായി. മാത്രമല്ല സന ഖാന്‍ എന്നതിന് പകരം തന്‍റെ പേര് സൊഹൈൽ ഖാൻ എന്നാക്കി മാറ്റി. എന്നാല്‍ ഈ സമയം സൊനാൽ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ സൊഹൈല്‍ ഖാന്‍ കോടതിയെ സമീപിച്ചു. കേസില്‍ നടപടികള്‍ ആരംഭിച്ചുവെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി സൊനാൽ കോടതിയിൽ ഹാജരാകാൻ കൂട്ടാക്കിയില്ല. ഇതോടെ കോടതി വാറണ്ടിന് ഉത്തരവിടുകയായിരുന്നു.

പ്രതികരിച്ച് പരാതിക്കാരന്‍: സൊനാൽ നിലവില്‍ മറ്റൊരാളെ വിവാഹം കഴിച്ച് താമസിക്കുകയാണെന്ന് സൊഹൈൽ ഖാൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു. തന്‍റെ പ്രണയം സൊനാൽ അനാവശ്യമായി മുതലെടുത്തുവെന്നും ഇപ്പോൾ കേസ് പിൻവലിക്കാൻ തന്നോടും കുടുംബത്തോടും നിരന്തരം സമ്മർദം ചെലുത്തുകയാണെന്നും സൊഹൈൽ പറഞ്ഞു. മൊഴി മാറ്റി പറയുന്നതിനായി അവർ സാക്ഷികൾക്ക് കൈക്കൂലി കൊടുക്കുകയാണെന്നും സൊഹൈൽ ആരോപിച്ചു. ഞങ്ങൾ അഞ്ച് വർഷമായി ഒരുമിച്ചായിരുന്നു. പെട്ടെന്ന് അവൾ മറ്റൊരാൾക്കുവേണ്ടി എന്നെ ഉപേക്ഷിച്ചു. ജീവിതത്തില്‍ ഇനി സൊനാലിനോട് പൊറുക്കാനാവില്ലെന്ന് സൊഹൈല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 18 ന് സൊനാലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തുവെന്നും എന്നാൽ പിറ്റേന്ന് തന്നെ ജാമ്യം ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേസില്‍ തന്‍റെ കക്ഷി നിരന്തരമായി കോടതിയിൽ ഹാജരായി. എന്നാൽ സൊനാൽ ഒരിക്കൽ പോലും കോടതിയിലേക്ക് എത്തിയിട്ടില്ല. എതിര്‍കക്ഷി ഹാജരാകാത്തതിനാൽ വാദങ്ങളുമായി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് സൊഹൈലിന്‍റെ അഭിഭാഷകൻ മഹേഷ് ചന്ദ് അംലൗട്ടിയ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി സൊനാലിനെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

കേസിന്‍റെ നാള്‍വഴികള്‍: ഇക്കഴിഞ്ഞ 2022 മെയ്‌ 30 നാണ് സുഹൈല്‍ ഖാന്‍ ആദ്യത്തെ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു സൊഹൈല്‍ പരാതി നല്‍കിയത്. ജൂണ്‍ മൂന്നിന് പരാതി കോടതി പരിഗണിച്ചു. ശേഷം സുഹൈല്‍ ഖാന്‍റെ മൊഴിയും സാക്ഷികളായ രാജു അഹിര്‍വാര്‍, അജയ്‌ കുമാര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ഇതില്‍ രാജു അഹിര്‍വാര്‍ സുഹൈല്‍ ഖാന്‍റെ ഡ്രൈവറാണ്. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് സുഹൈലിനൊപ്പം പോയതും രാജുവായിരുന്നു. കോടതിയില്‍ നിന്ന് സൊനാലിന് സമന്‍സ് അയച്ചെങ്കിലും അത് സ്വീകരിക്കാന്‍ യുവതി തയ്യാറായില്ല. പിന്നാലെ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും സൊനാല്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് സൊനാല്‍ ശ്രീവാസ്‌തവയുടെ പോരില്‍ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജനുവരി 18ന് സൊനാലിനെ സഹോദരിയുടെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ABOUT THE AUTHOR

...view details