ജയ്‌പൂർ: രാജ്യത്ത് വാക്സിനേഷന്‍ വില അവലോകനം ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഡിസംബർ 31 വരെ വാക്സിനുകൾ ജനങ്ങളിലേക്ക് ലഭ്യമാക്കുന്നതിനായി ഒരു റോഡ് മാപ്പ് രേഖപ്പെടുത്താനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര വാക്സിന്‍ നയം ; സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് അശോക് ഗെലോട്ട് - രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
രാജ്യത്ത് വാക്സിനേഷന്‍ വില അവലോകനം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
വാക്സിനേഷന്‍ വില; സുപ്രീംകോടതി തീരുമാനത്തെ അംഗീകരിക്കുന്നതായി അശോക് ഗെലോട്ട്
പണമടച്ചുള്ള വാക്സിനേഷൻ പ്രക്രിയ അനിയന്ത്രിതവും യുക്തിരഹിതവുമാണെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ആവശ്യമായ വാക്സിനുകൾ ശേഖരിക്കുന്നതിനായി കേന്ദ്ര സർക്കാർ വിശദമായ നയം തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണെന്നും ഈ വർഷം അവസാനത്തോടെ മുതിർന്നവർക്ക് വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also read:ഡൽഹിയിൽ കുട്ടികൾക്ക് വാക്സിനേഷന്‍ നൽകണമെന്ന നിർദേശവുമായി ഹൈക്കോടതി
TAGGED:
വാക്സിനേഷന്‍