ഹൈദരാബാദ്: 15 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മാതാപിതാക്കള്‍. 2005ല്‍ ഹൈദരാബാദില്‍ വെച്ചാണ് ഊമയും ബധിരയുമായ ഗീതയെ മാതാപിതാക്കളായ യാകയ്യയ്ക്കും ശാന്തയ്ക്കും നഷ്ടപെട്ടത്.തുടര്‍ന്ന് മാസങ്ങളോളം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ദമ്പതികള്‍ പാക്കിസ്ഥാനില്‍ താമസിക്കുകയായിരുന്നു. മകള്‍ ബസറയില്‍ ഉണ്ട് എന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞാണ് മാതാപിതാക്കള്‍ മകളെ തിരിച്ചറിഞ്ഞത്.
നഷ്ടപ്പെട്ട മകളെ 15 വര്‍ഷത്തിന് ശേഷം കണ്ടെത്തി മാതാപിതാക്കള്‍ - മാതാപിതാക്കളെ തിരിച്ചറിഞ്ഞ് ഗീത
2000 ത്തിലാണ് ഊമയും ബധിരയുമായ ഗീത ഈ ദമ്പതികളുടെ മകളായി പിറന്നത്. തുടര്‍ന്ന് 2005ല്‍ ഹെദരാബാദില്‍ വെച്ചാണ് കുഞ്ഞിനെ ഈ ദമ്പതികള്‍ക്ക് നഷ്ടപ്പെടുന്നത്.

15 വര്‍ഷത്തിന് ശേഷം മാതാപിതാക്കളെ തിരിച്ചറിഞ്ഞ് ഗീത
വിഷയത്തില്‍ മുന്‍മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെ ഇടപെട്ടിരുന്നു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. എന്നാല്‍ മറ്റൊരാളുടെ പരിചരണത്തില്‍ കഴിയുന്ന ഗീത തെലങ്കാനയിലെ ബസറയിലെത്തി മാതാപിതാക്കളെ അന്വേഷിക്കാന്‍ തുടങ്ങിയതോടെ നിരവധി വാര്‍ത്തകള്‍ വന്നു. ഈ വാര്‍ത്ത കണ്ടാണ് മാതാപിതാക്കള്‍ക്ക് മകളെ മനസ്സിലായത്.