ന്യൂഡൽഹി: 2010-21ലെ രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്കുകൾ പുറത്ത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനം 7.5 ശതമാനമായി കുറഞ്ഞു. ആദ്യപാദത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് 23.9 ശതമാനമായാണ് കുറഞ്ഞിരുന്നത്. രണ്ടാം പാദത്തിലും വളർച്ചാ നിരക്ക് കുറയുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് മേലുള്ള ആശങ്ക വർധിപ്പിക്കുകയാണ്.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ നേരിടുന്നത് ഗുരുതര സാഹചര്യം
രണ്ട് പാദങ്ങളിലും തുടര്‍ച്ചയായ ഇടിവ് സംഭവിച്ചതോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്
രണ്ട് പാദങ്ങളിലും തുടര്‍ച്ചയായി ഇടിവ് സംഭവിച്ചതോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം വൈദ്യുതി ഉത്‌പാദനത്തിലുള്ള തിരിച്ചുവരവും സ്ഥിരമായ കാർഷിക ഉത്‌പാദന വളർച്ചയും സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി ഔദ്യോഗിക വിവരങ്ങൾ പറയുന്നു. തുടർച്ചയായ സാമ്പത്തിക ഇടിവോടെ രണ്ടാം പാദത്തിന്‍റെ അവസാനത്തിൽ സമ്പദ് വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലാണെന്ന് മനസിലാക്കാം. ആദ്യ പാദത്തിൽ കണ്ട മന്ദഗതിയിലായിരുന്ന ഉത്‌പാദന മേഖല പൂർണമായും കരകയറി. സെപ്റ്റംബർ പാദത്തിൽ അത് 0.6 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ ജൂൺ പാദത്തിൽ ഉത്‌പാദനത്തിൽ മൊത്ത മൂല്യവർധനവ് 39.3 ശതമാനം കുറഞ്ഞു.
നല്ല രീതിയിലുള്ള ഖരീഫ് വിതയ്ക്കലും ശക്തമായ മൺസൂണും സെപ്റ്റംബർ പാദത്തിലും കാർഷിക മേഖലയുടെ പ്രകടനത്തെ സ്ഥിരതയോടെ നിലനിർത്തിയിട്ടുണ്ട്. കാർഷിക ജിവിഎ സെപ്റ്റംബർ പാദത്തിൽ 3.4 ശതമാനം വളർച്ച നേടിയിരുന്നു. ആദ്യ പാദത്തിലെ 3.4 ശതമാനം വർധനവ് ആവർത്തിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലുണ്ടായ മാന്ദ്യത്തെത്തുടർന്നാണ് സമ്പദ്‍വ്യവസ്ഥ ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.