ബെംഗളൂരു:രാജ്യത്തെ നടുക്കിയ ഗൗരി ലങ്കേഷ് കൊലക്കേസില്‍ പതിനൊന്നാം പ്രതിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു(Gauri Lankesh Murder Case).കേസിലെ രണ്ടും മൂന്നും പ്രതികള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്‌ക്ക് എടത്ത് നല്‍കിയ മോഹന്‍ നായിക്കിനാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നാം പ്രതിക്ക് ജസ്‌റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയുടെ സിംഗിള്‍ ബഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ വാദം മുന്‍ നിര്‍ത്തിയാണ് പിതനൊന്നാം പ്രതിക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചത്. കുറ്റപത്രം അനുസരിച്ച് 527 സാക്ഷികളാണുള്ളത്. ഇതില്‍ 90 സാക്ഷികളെ മാത്രമാണ് ഇതിനികം കോടതി വിസ്‌തരിച്ചത്.
കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിയോട് മേല്‍ക്കോടതി 2019 ല്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും 2021 ഒക്ടോബര്‍ 30 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. ഇനിയും 400 ഓളം സാക്ഷികളെ വിസ്‌തരിക്കാനിരിക്കെയാണ് 2018 ജൂലൈ മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പതിനൊന്നാം പ്രതിക്ക് ജാമ്യം ലഭിച്ചത്.
2017 സെപ്‌തംബര്‍ 5 നാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. സ്വന്തം വീടിന് മുന്നല്‍ വച്ചാണ് ഗൗരി ലങ്കേഷിന് അക്രമികളുടെ വെടിയേറ്റത്. കന്നഡ സാഹിത്യകാരൻ എം എം കൽബുർഗിയുടെയും മഹാരാഷ്ട്രയിലെ ഗോവിന്ദ് പൻസാരെയുടെയും നരേന്ദ്ര ദാഭോൽക്കറുടെയും കൊലപാതകവുമായി ഗൗരിയുടെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കേസുമായി ബന്ധപ്പെട്ട് ആകെ 17 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാന തുകകൾക്കു രണ്ട് ആൾ ജാമ്യത്തിലും മാണ് നായക്കിന് കോടതി ജാമ്യം അനുവദിച്ചത്.