ബെംഗളുരു:റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഗ്യാസ് ടാങ്കർ ഇടിച്ച് നാല് മരണം. ദൊഡ്ഡസിദ്ദവ്വനഹള്ളി വില്ലേജിലെ ദേശീയപാത ബൈപാസിലാണ് സംഭവം. ഗദഗ് ജില്ലയിലെ റോണ നഗരത്തിൽ നിന്നും ബെംഗളുരുവിലേക്ക് ഉള്ളിയുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിക്കുകയായിരുന്നു.
Road accident in Karnataka: കർണാടകയിൽ ഗ്യാസ് ടാങ്കർ നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം - കർണാടകയിൽ ഗാസ് ടാങ്കർ ലോറിയിലിടിച്ച് അപകടം
Gas tanker collides with lorry: ഗദഗ് ജില്ലയിലെ റോണ നഗരത്തിൽ നിന്നും ബെംഗളുരുവിലേക്ക് ഉള്ളിയുമായി പോയ ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിക്കുകയായിരുന്നു.
കർണാടകയിൽ ഗാസ് ടാങ്കർ നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം
റായ്‌ച്ചൂർ സ്വദേശി ഹുലുഗപ്പ, ലോറിയിലെ ക്ലീനറായ വിജയപുര സ്വദേശി സഞ്ജയ്, കൊപ്പൽ സ്വദേശി മഞ്ജുനാഥ്, ലോറി ഡ്രൈവർ ശരണപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ ചിത്രദുർഗ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
Also Read: Omicron in Gujarat: ഒമിക്രോണ്‍ ഗുജറാത്തിലും, രാജ്യത്തെ മൂന്നാമത്തെ കേസ്