ലുധിയാന:പഞ്ചാബിലെലുധിയാനയിലെ ഫാക്‌ടറിയിൽ വാതകചോർച്ചയിൽ 11 മരണം. അഞ്ച് സ്‌ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടെയുളളവര്‍ക്കാണ് ദാരുണാന്ത്യം. ജില്ലയിലെ ഗിയാസ്‌പുര മേഖലയിലാണ് അപകടം നടന്നത്. 11 പേരുടെ നില അതീവഗുരുതരമാണ്.
ഞായറാഴ്‌ച രാവിലെയാണ് അപകടം ഉണ്ടായത്. ഏത് വാതകമാണ് ചോർന്നതെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മാധ്യമങ്ങളെ അറിയിച്ചു. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.