ജയ്‌പൂർ:ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിക്കൊടുത്തതിന് ജുൻജുനു ജില്ലയിലെ എൽപിജി സിലിണ്ടർ വിതരണ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്‌തു. നർഹർ സ്വദേശി സന്ദീപ് കുമാറി(30)നെയാണ് ചാരവൃത്തി ആരോപിച്ച് രാജസ്ഥാൻ പൊലീസും സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ആർമി പരിസരത്ത് എൽപിജി സിലിണ്ടറുകൾ എത്തിക്കുമ്പോഴാണ് സന്ദീപ് കുമാർ സൈന്യത്തിന്‍റെ വിവരങ്ങളും ചിത്രങ്ങളും ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.