അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്‌ചയാണ് കടപ്പയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച കഞ്ചാവുമായി 5 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കാര്‍, നാല് മൊബൈല്‍ ഫോണ്‍, 38,500 രൂപ തുടങ്ങിയവയും കണ്ടെടുത്തു.
ആന്ധ്രാപ്രദേശില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍ - ആന്ധ്രാപ്രദേശില്‍ കഞ്ചാവുമായി 5 പേര്‍ പിടിയില്‍
അനധികൃതമായി കടത്താൻ ശ്രമിച്ച കഞ്ചാവുമായി കടപ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ആന്ധ്രാപ്രദേശില്‍ 260 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍
കോളജ് വിദ്യാര്‍ഥികള്‍ക്ക് കൂടിയ വിലയില്‍ കഞ്ചാവ് നല്‍കിയിരുന്നതായി സംഘം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് കടപ്പ എസ്‌പി കെ.കെ.എൻ.അൻബുരാജൻ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ നിരീക്ഷിച്ചുവരികയാണെന്ന്. പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം