സൗരവ് ഗാംഗുലി ആശുപത്രി വിട്ടു - സൗരവ് ഗാംഗുലി ആരോഗ്യം
ഈ മാസം രണ്ടാമത്തെ തവണയാണ് അദ്ദേഹത്തെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
കൊൽക്കത്ത: നെഞ്ചു വേദനയെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസി പ്രസിന്‍റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്തത്. ബുധനാഴ്‌ചയാണ് നെഞ്ചു വേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ മാസം രണ്ടാമത്തെ തവണയാണ് അദ്ദേഹത്തെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.