Gangubai Kathiawadi box office collection: ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ 'ഗംഗുഭായ് കത്യവാടി' മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന് ദിനം പിന്നുമ്പോള്‍ ചിത്രത്തിന്‍റെ പുതിയ ബോക്‌സ് ഓഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
Gangubai Kathiawadi first 3 days unstoppable box office collection: 39.12 കോടിയാണ് 'ഗംഗുഭായ് കത്യവാടി'യുടെ ഇതുവരെയുള്ള ബോക്‌സ് ഓഫിസ് കലക്ഷന്‍. 10.5 കോടി രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. രണ്ടാം ദിനത്തില്‍ 13.32 കോടി രൂപയും, മൂന്നാം ദിനത്തില്‍ 15.3 കോടി രൂപയുമാണ് 'ഗംഗുഭായ് കത്യവാടി' നേടിയത്. ബന്‍സാലി പ്രൊഡക്ഷന്‍സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് 'ഗംഗുഭായ് കത്യവാടി'യുടെ ബോക്‌സ് ഓഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Gangubai Kathiawadi box office competitions: മഹാരാഷ്‌ട്ര ഉള്‍പ്പടെ പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയേറ്ററുകളില്‍ സീറ്റിംങ് അനുവദിച്ചതെങ്കിലും ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ഗംഗുഭായ് കത്യവാടിക്ക് ആയതായി പലരും വിശേഷിപ്പിച്ചു. അജിത്തിന്‍റെ തമിഴ് ചിത്രം 'വലിമൈ', പവന്‍ കല്യാണിന്‍റെ തെലുങ്ക് ചിത്രം 'ഭീംല നായക്' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് 'ഗംഗുഭായ് കത്യവാടി'യും തിയേറ്ററുകളിലെത്തിയത്. ഈ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം കടുത്ത മത്സരമാണ് 'ഗംഗുഭായ് കത്യവാടി' നേരിടുന്നത്.