അഗർത്തല: ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത യുവാക്കളെ പിടികൂടി. ഖോവയ് ജില്ലയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ എട്ട് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ജഗ്ഗു ദെബർമ (21), ബിമൽ ദെബർമ (22), മൈക്കൽ ദെബർമ (19), റിഷിത ദെബർമ (19), ബികാഷ് ദെബർമ (22), നിതേഷ് ദെബർമ (21), ജുവൽ ദെബർമ (19), ബിരേഷ് ദെബർമ (19) എന്നിവരാണ് പ്രതികൾ. സുഹൃത്തിന്‍റെ വീട്ടിൽ പോയ രണ്ട് പെൺകുട്ടികളും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത യുവാക്കളെ പിടികൂടി - ത്രിപുര
സുഹൃത്തിന്‍റെ വീട്ടിൽ പോയ രണ്ട് പെൺകുട്ടികളും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെയും പ്രതികളെയും കണ്ടെത്തി
സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടികൾ വഴിയ്‌ക്ക് വച്ച് പ്രതികളെ കണ്ടുമുട്ടി. ശേഷം എല്ലാവരും ചേർന്ന് കാട്ടിലേക്ക് പോയി. അവിടെ വച്ച് പ്രതികൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികൾ രക്ഷപ്പെട്ടു. പുലർച്ചെ ഒരുമണിയോടെ പെൺകുട്ടികൾ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ പെൺകുട്ടികൾ ഇപ്പോൾ അഗർത്തല ജിബിപി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.