ന്യൂഡൽഹി: ഡൽഹിയിലെ ഷക്കൂർ ബസ്‌തി റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഡിസംബർ പത്തിന് പുലർച്ചെ മൂന്നോടെയാണ് കേസിനാസ്‌പദമായ സംഭവം. പരിക്കേറ്റ പെൺകുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രസ്താവനയും പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു - ഷക്കൂർ ബസ്‌തി റെയിൽവേ സ്റ്റേഷൻ
റെയിൽവെ സ്‌റ്റേഷനിലെ ഹോട്ടലിൽ മോഷണ ശ്രമവും അന്നേ ദിവസം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഡൽഹി റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു
മൂന്ന് പേർ അടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതെന്നും പെൺകുട്ടിയെ ഉപദ്രവിച്ചതിന് ശേഷം മൂവരും ഓടി രക്ഷപ്പെട്ടുവെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസിന് നൽകിയ പരാതി. റെയിൽവെ സ്‌റ്റേഷനിലെ ഹോട്ടലിൽ മോഷണ ശ്രമവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രണ്ട് സംഭവങ്ങളും ഒരു സംഘം തന്നെയാകാം ചെയ്‌തതെന്നാണ് വിലയിരുത്തൽ.
Last Updated : Dec 14, 2020, 12:49 PM IST