കേരളം

kerala

ETV Bharat / bharat

ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ അപകടം ; 4 കുട്ടികൾ മുങ്ങി മരിച്ചു

ഹരിയാന മഹേന്ദ്രഗഡിലെ ജഗദോലി ഗ്രാമത്തിലെ കനാലിൽ ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെയാണ് അപകടം

By

Published : Sep 10, 2022, 8:01 AM IST

ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ അപകടം  4 കുട്ടികൾ മരിച്ചു  ഹരിയാന  ജഗദോലി  മഹേന്ദ്രഗഡ്  Ganesh idol  Ganesh idol immersion  Ganesh idol immersion accident  Mahendragarh  Haryana  4 children died
ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ അപകടം; 4 കുട്ടികൾ മരിച്ചു

മഹേന്ദ്രഗഡ് (ഹരിയാന) : ഹരിയാനയിലെ മഹേന്ദ്രഗഡിൽ ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. മഹേന്ദ്രഗഡിലെ ജഗദോലി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കനാലിൽ ഇന്നലെ(9-9-2022) വൈകുന്നേരം ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം.

4 കുട്ടികളെ രക്ഷപ്പെടുത്തി. 20 ലധികം ആളുകളാണ് കനാലിൽ നിമഞ്ജനത്തിനായി എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നിമഞ്ജനത്തിനായി എത്തിയവരില്‍ ചിലരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ അപകടം; 4 കുട്ടികൾ മരിച്ചു

ഉത്തർ പ്രദേശിലെ ഉന്നാവോയിലും ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ 3 കുട്ടികൾ മുങ്ങിമരിച്ചു. ഗംഗ നദിയിൽ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം. 2 കുട്ടികൾ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ABOUT THE AUTHOR

...view details