ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജെപിയുടെ പ്രതീക്ഷകൾ അവസാനിപ്പിക്കുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. പാവപ്പെട്ടവരെയും കർഷകരെയും സർക്കാർ പരിഗണിച്ചില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രതീക്ഷകൾ അസ്‌തമിപ്പിക്കുന്നതാണ് ബജറ്റെന്ന് അഖിലേഷ് യാദവ് - ഉത്തർ പ്രദേശിലെ ബജറ്റ്
കർഷകരെയും പാവപ്പെട്ടവരെയും പരിഗണിക്കാത്ത ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി

ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രതീക്ഷകൾ അസ്‌തമിപ്പിക്കുന്നതാണ് ബജറ്റെന്ന് അഖിലേഷ് യാദവ്
ഉത്തർ പ്രദേശിനെ സ്വയംപര്യാപ്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ യോഗി ആദിത്യനാഥ് സർക്കാർ 5.5 ലക്ഷം കോടി രൂപയുടെ ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചത്. പുതുതായി 27,598 കോടിയുടെ പുതിയ പദ്ധതികളാണ് സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
യോഗി ആദിത്യനാഥ് സർക്കാരിന്‍റെ അവസാന ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചത്. കർഷകരും പാവപ്പെട്ടവരും വലിയ ആശ്വാസമാണ് ബജറ്റിൽ നിന്നും പ്രതീക്ഷിച്ചതെന്നും ഇവരുടെ പ്രതീക്ഷകളെ പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.