ന്യൂഡല്‍ഹി:ഗല്‍വാന്‍ വിഷയത്തില്‍ 10-ാം വട്ട ചര്‍ച്ച നടക്കാനിരിക്കെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഗല്‍വനില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് ചൈന പുറത്തുവിട്ടത്. ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന വസ്‌തുതാവിരുദ്ധമായ ആരോപണമാണ് ചൈന വീഡിയോയിലൂടെ നടത്തുന്നത്.
ഗല്‍വാന്‍ സംഘര്‍ഷം: ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന; പ്രതികരിക്കാനില്ലെന്ന് ഇന്ത്യ - galvan conflict news
കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് ചൈന പുറത്തുവിട്ടത്
കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ പുഴ മുറിച്ചുകടന്ന് വരുന്നതും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പത്താം ഘട്ട ചര്‍ച്ച ഇന്ന് രാവിലെ 10ന് മോള്‍ഡോയില്‍ ആരംഭിക്കാനിരിക്കെയാണ് ചൈനയുടെ ഗൂഢനിക്കം. അതേസമയം ചൈന വീഡിയോ പുറത്തുവിട്ട വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇന്ത്യ.
സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന സമ്മതിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവരുന്നത്. സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് തങ്ങളുടെ റെജിമെന്‍ഡ് കമാന്‍ഡര്‍ ഉള്‍പ്പെടെ എട്ടു സൈനികര്‍ മരിച്ചതായി ചൈന സ്ഥിരീകരിച്ചത്. ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു.