കേരളം

kerala

ETV Bharat / bharat

Gaganyaan | 'ചന്ദ്രയാൻ 3 വിക്ഷേപണ വിജയം ഗഗൻയാൻ ദൗത്യത്തിന് ഊര്‍ജം'; റോക്കറ്റ് എൽവിഎം 3 തന്നെയെന്ന് ഐഎസ്‌ആർഒ

ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യം ബെംഗളൂരുവിൽ പുരോഗമിക്കുന്നു

The historic launch of India third Moon mission Chandrayaan 3  human spaceflight programme  Gaganyaan  Gaganyaan mission updates  LVM3 M4 rocket  LVM3  human rated capability  ISRO  ഗഗൻയാൻ  ചന്ദ്രയാൻ 3  എൽവിഎം 3  ഐഎസ്ആർഒ  മനുഷ്യരെ വഹിക്കുന്നതിന് ശേഷി  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം
Gaganyaan

By

Published : Jul 15, 2023, 4:59 PM IST

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 (Chandrayaan 3) വിക്ഷേപിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാൻ (Gaganyaan) ദൗത്യത്തിന്‍റെ തിരക്കിലാണ് ഇന്ത്യയിലെ ബഹിരാകാശ ഗവേഷകർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലാണ് നിലവിൽ ഗഗൻയാൻ പൂർത്തീകരണത്തിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതേസമയം ഇന്നലെ ചന്ദ്രയാൻ 3 വഹിച്ച 44.3 മീറ്റർ ഉയരമുള്ള എൽവിഎം 3 (LVM3) റോക്കറ്റ് മനുഷ്യരെ വഹിക്കുന്നതിന് ശേഷിയുള്ള വിഷേപണ വാഹനമാണെന്നാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞർ പറയുന്നത്.

also read :ഗഗൻയാൻ : ക്രയോജനിക് എഞ്ചിൻ പരീക്ഷണം വിജയകരം

ഹ്യൂമൻ റേറ്റഡ് എൽവിഎം 3: ഇന്ത്യയിലെ ഏറ്റവും ശക്തമായ റോക്കറ്റായ എൽവിഎം 3 തന്നെ ഗഗൻയാൻ ദൗത്യത്തിനും ഉപയോഗിക്കും. ഐഎസ്ആർഒയുടെ ഹെവി ലിഫ്‌റ്റ് ലോഞ്ചർ പദ്ധതിയിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. സോളിഡ് സ്റ്റേജ്, ലിക്വിഡ് സ്റ്റേജ്, ക്രയോജനിക് സ്റ്റേജ് എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ. അതേസമയം, നിലവിൽ ചന്ദ്രയാൻ വിക്ഷേപണത്തിന് ഉപയോഗിച്ച എൽവിഎം റോക്കറ്റ് ഹ്യുമൺ റേറ്റിങ് (human rated) ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒരിക്കൽ കൂടി ക്രമീകരിക്കുകയും 'ഹ്യൂമൻ റേറ്റഡ് എൽവിഎം 3' (Human Rated LVM3) എന്ന് നാമകരണം ചെയ്യുകയും ചെയ്‌തു.

400 കിലോമീറ്റർ താഴ്‌ന്ന ഭൗമ ഭ്രമണപഥത്തിലേക്ക് പരിക്രമണ മൊഡ്യൂളിനെ വിക്ഷേപിക്കാൻ ഇതിന് പ്രാപ്‌തമാകുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിട്ടുള്ളത്. ചന്ദ്രയാൻ ദൗത്യത്തിൽ ഏറെ വിജയകരമായ വിക്ഷേപണം നടന്നതുകൊണ്ട് തന്നെ എൽവിഎം 3 സുരക്ഷിതമാണെന്നാണ് ഗവേഷകരുടെ വിശ്വാസം. ഹെവി ലിഫ്റ്റ് ലോഞ്ചിൽ 4,000 കിലോഗ്രാം ഭാരമുള്ള ബഹിരാകാശ പേടകം വിക്ഷേപിക്കാൻ ഐഎസ്ആർഒ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന റോക്കറ്റാണ് എൽവിഎം3.

also read :ഗഗൻയാൻ ദൗത്യം : ക്ര്യൂ മൊഡ്യൂള്‍ പരീക്ഷണങ്ങളുമായി ഐഎസ്ആർഒയും നാവികസേനയും

അടുത്ത വർഷം അവസാനത്തോടെ ആളില്ലാദൗത്യം: മൂന്ന് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമായ എൽവിഎം 3യിൽ രണ്ട് സോളിഡ് പ്രൊപ്പല്ലന്‍റ് എസ് 200 സ്‌ട്രാപ്പ്-ഓൺസും എൽ 110 ലിക്വിഡ് സ്റ്റേജ്, സി 25 ക്രയോജനിക് സ്റ്റേജ് അടങ്ങുന്ന കോർ സ്റ്റേജും അടങ്ങുന്നു. അതേസമയം ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യ അബോർട്ട് മിഷൻ ഓഗസ്‌റ്റ് അവസാനത്തോടെ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. അടുത്ത വർഷം അവസാനത്തോടെ ആളില്ലാദൗത്യം ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്. പരീക്ഷണ വാഹനം നിലവിൽ തയ്യാറായി കഴിഞ്ഞെന്നും ക്രൂ മൊഡ്യൂളിന്‍റെയും ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്‍റെയും അസംബ്ലി പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

also read :chandrayaan 3| ബിഗ് സല്യൂട്ട് ഐഎസ്‌ആർഒ, ദൗത്യം വിജയം, അഭിമാനമെന്ന് കേന്ദ്രമന്ത്രി, സോഫ്‌റ്റ് ലാൻഡിങ് ഓഗസ്‌റ്റ് 23 - 5.47 PM

ABOUT THE AUTHOR

...view details