ബെംഗളൂരു: മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്‍റെ പരീക്ഷണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള നേവൽ ഡോക്ക്‌യാർഡിൽ തുറമുഖ പരീക്ഷണങ്ങൾ ആരംഭിച്ചതോടെയാണ് പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേയ്‌ക്ക് കടന്നത്. ജൂലൈ 20ന് ഐഎസ്‌ആര്‍ഒയും ഇന്ത്യൻ നാവിക സേനയും സംയുക്തമായാണ് ഗഗൻയാന്‍റെ സർവീസ് മൊഡ്യൂൾ പ്രൊപ്പല്‍ഷൻ സിസ്‌റ്റം പരീക്ഷിച്ചത്. ദൗത്യം വിജയകരമായിരുന്നുവെന്ന് ഐ എസ് ആര്‍ ഒ യും നേവിയും അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മനുഷ്യരെ വഹിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമായി യഥാര്‍ഥ ക്ര്യൂ മൊഡ്യൂളിന്‍റെ അതേ പിണ്ഡവും, ഗുരുത്വാകർഷണ കേന്ദ്രവും, ബാഹ്യ അളവുകളും, യന്ത്ര ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു ക്ര്യൂ മൊഡ്യൂൾ ഉപയോഗിച്ച് റിക്കവറി മോക്കപ്പ് (Crew Module Mockup) വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിൽ നടത്തിയത്. പരീക്ഷണത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പടിയായിരുന്നു ഇത്. ഗഗൻയാന്‍റെ ഭാഗമായി ബഹിരാകാശ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന ക്രൂ മൊഡ്യൂള്‍ വിക്ഷേപിച്ച് പര്യവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം കടലില്‍ തിരികെയിറക്കി വീണ്ടെടുക്കുന്ന പരീക്ഷണം അഞ്ചു ഘട്ടങ്ങളായാണ് നടത്തുന്നത്.
ക്ര്യൂ മൊഡ്യൂൾ റിക്കവറി പ്രവർത്തനത്തിന്‍റെ ആദ്യ പരീക്ഷണം കൊച്ചിയിലെ നാവിക സേനയുടെ ഡബ്ല്യുഎസ്‌ടിഎഫിൽ നടത്തിയിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്‍കുന്ന സംവിധാനമാണ് ഡബ്ല്യുഎസ്‌ടിഎഫ്. ഇത് റിക്കവറി പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതായും ദേശീയ ബഹിരാകാശ ഏജൻസി പറഞ്ഞു.
also read :ഗഗൻയാൻ ദൗത്യം : ക്ര്യൂ മൊഡ്യൂള്‍ പരീക്ഷണങ്ങളുമായി ഐഎസ്ആർഒയും നാവികസേനയും