ന്യൂഡൽഹി: അടിസ്ഥാന സൗകര്യവികസനത്തിന് സർക്കാർ വളരെയധികം മുൻഗണന നൽകുന്നുണ്ടെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 ലക്ഷം കോടി രൂപയുടെ റോഡ് നിർമാണത്തിന് ലക്ഷ്യമിട്ടിട്ടുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. നടപ്പു സാമ്പത്തിക വർഷത്തിൽ കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം പ്രതിദിനം 40 കിലോമീറ്റർ റോഡ് നിർമാണമാണ് ലക്ഷ്യമിടുന്നത്. റോഡ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിൽ ലക്ഷ്യമിടുന്നത് 15 ലക്ഷം കോടിയുടെ റോഡ് നിർമാണമെന്ന് ഗഡ്കരി - കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം
എൻഐപിക്ക് കീഴിൽ 7,300 പ്രോജക്ടുകളാണ് നിലവിലുള്ളത്. 2025 ആകുമ്പോഴേക്കും ആകെ 111 ലക്ഷം കോടി രൂപ വിഹിതത്തിൽ ഇവ നടപ്പാക്കും.
ഇന്ത്യയിൽ 2019-2025 ലെ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ (എൻഐപി) പദ്ധതിയാണ് ആദ്യം നടപ്പാക്കുകയെന്നും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യം പൗരന്മാർക്ക് നൽകാനും അവരുടെ ജീവിതനിലവാരം ഉയർത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി പറഞ്ഞു.
എൻഐപിക്ക് കീഴിൽ 7,300 പ്രോജക്ടുകളാണ് നിലവിലുള്ളത്. 2025 ആകുമ്പോഴേക്കും ആകെ 111 ലക്ഷം കോടി രൂപ വിഹിതത്തിൽ ഇവ നടപ്പാക്കും. പദ്ധതി തയാറാക്കൽ മെച്ചപ്പെടുത്തുന്നതിനും തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മൊബിലിറ്റി, ഊർജ്ജം, കൃഷി, ഗ്രാമീണ വ്യവസായം, ദേശീയപാത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും എൻഐപി ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-യുഎസ് ഉച്ച കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.