ഹൈദരാബാദ്: ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ നിന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി കൊവിഡ് വാക്സിൻ സ്വീകരിച്ചു.ഉപ രാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും കൊവിഡ് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എയിംസിൽ നിന്ന് വാക്സിൻ കുത്തിവയ്പ് എടുത്തിരുന്നു. 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമുള്ള കുത്തിവയ്പ്പ് മാർച്ച് ഒന്നിന് ആരംഭിച്ചു. യോഗ്യരായവർക്ക് ഓൺലൈൻ പോർട്ടലിലോ ആരോഗ്യ സേതു ആപ്പിലോ കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്യാം.
ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി കൊവിഡ് വാക്സിൻ സ്വീകരിച്ചു
60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമുള്ള കുത്തിവയ്പ്പ് മാർച്ച് ഒന്നിന് ആരംഭിച്ചു. യോഗ്യരായവർക്ക് ഓൺലൈൻ പോർട്ടലിലോ ആരോഗ്യ സേതു ആപ്പിലോ കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്യാം.
ജി. കിഷൻ റെഡ്ഡി
രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1.47 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 15,510 പുതിയ കൊവിഡ് -19 കേസുകളും 106 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ എണ്ണം 1,10,96,731 ആയി. 1,68,627 സജീവ കേസുകളാണുള്ളത്.