ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ കുടുംബാധിപത്യ ഭരണത്തിനെതിരെ പോരാടാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി. തെലങ്കാന മുൻമന്ത്രി ഈട്‌ല രാജേന്ദർ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് കിഷൻ റെഡ്ഡിയുടെ പരാമർശം.
ഈട്ല രാജേന്ദർ ബിജെപിയിൽ ചേർന്നത് തുടക്കം മാത്രമാണെന്നും കൂടുതൽ പേർ പാർട്ടിയിൽ അംഗത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരെ കൊണ്ടു വരുന്നതിനായി രാജേന്ദർ 31 ജില്ലകൾ സന്ദർശിക്കും.
Also Read:തെലങ്കാന മുൻ മന്ത്രി എട്‌ല രാജേന്ദർ ബിജെപിയിൽ ചേര്‍ന്നു
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്‌ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് രാജേന്ദർ ബിജെപിയിൽ ചേർന്നത്. കെസിആറുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്ന് ഇദ്ദേഹം ജൂൺ നാലിനാണ് പാർട്ടി വിട്ടത്.
ശനിയാഴ്‌ച എം.എൽ.എ സ്ഥാനം രാജിവയ്ക്കുകയും ചെയ്‌തു. ഭൂമി കയ്യേറ്റ ആരോപണം ഉയര്‍ന്നപ്പോഴാണ് ഈട്‌ല രാജേന്ദറിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.