ന്യൂഡൽഹി : നെഞ്ചുവേദനയെ തുടർന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയെ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ക്രിട്ടിക്കൽ കാർഡിയാക് യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 10.30ഓടെ മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ അദ്ദേഹത്തെ സിസിയുവിൽ പ്രവേശിപ്പിച്ചു.
നെഞ്ചുവേദന ; കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ഡൽഹി എയിംസിൽ ചികിത്സയില്‍ - ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
ടൂറിസം, സാംസ്‌കാരികം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എന്നീ വകുപ്പുകളാണ് ജി കിഷൻ റെഡ്ഡി കൈകാര്യം ചെയ്യുന്നത്

G Kishan Reddy
രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയില്‍ ടൂറിസം, സാംസ്‌കാരികം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് കിഷൻ റെഡ്ഡി കൈകാര്യം ചെയ്‌തുവരുന്നത്.