ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ 12-ാം ദിവസവും കൂടി. ഇതൊരു വിഷമകരമായ പ്രശ്‌നമാണെന്നും ഇന്ധന വില ന്യായമായ തലത്തിൽ കുറയ്ക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച വേണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇന്ധനവില വര്‍ധന; കേന്ദ്ര - സംസ്ഥാന ചര്‍ച്ച വേണമെന്ന് ധനമന്ത്രി
തുടര്‍ച്ചയായ ഇന്ധലവിലക്കയറ്റത്തില്‍ ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. വില ന്യായമായ തലത്തില്‍ കുറയ്‌ക്കുന്നതിന് ചര്‍ച്ചകള്‍ വേണമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ഇന്ധനവില തുടര്‍ച്ചയായ 12-ാം ദിവസവും കൂടി; കേന്ദവും സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച വേണമെന്ന് ധനമന്ത്രി
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 39 പൈസ കൂട്ടി 90.58 രൂപയും ഡീസല്‍ ലിറ്ററിന് 37 പൈസ കൂട്ടി 80.97 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 38 പൈസയും ഡീസലിന് 39 പൈസയുമാണ് കൂട്ടിയത്. ഇതോടെ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപയും ഡീസല്‍ ലിറ്ററിന് 87.06 രൂപയുമായി. മധ്യപ്രദേശിലും രാജസ്ഥാനിലും പ്രീമിയം പെട്രോള്‍ ലിറ്ററിന് 100 രൂപ കടന്നു.