കേരളം

kerala

ETV Bharat / bharat

100 തൊട്ട് ഇന്ധന വില - Mumbai

മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ കൂടുതലാണ്.

ഇന്ധന വില ഇന്ധന വില വർധനവ് Fuel prices Fuel prices Mumbai Mumbai petrol price
100 തൊട്ട് ഇന്ധന വില

By

Published : May 11, 2021, 1:26 PM IST

ന്യൂഡൽഹി: വീണ്ടും വർധിച്ച് ഇന്ധന വില. മുംബൈയിൽ പെട്രോളിന് 26 പൈസ കൂടി ലിറ്ററിന് 98.12 രൂപയായി. ഡീസലിന് 31 പൈസ കൂടി 89.48 രൂപയായി ഉയർന്നു. ഇത് രാജ്യത്തെ നാല് പ്രധാന മെട്രോ നഗരങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റീട്ടെയിൽ നിരക്കിന്‍റെ വർധനവിലൂടെ പ്രീമിയം പെട്രോൾ വില ഇതിനകം നഗരത്തിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ലിറ്ററിന് 100 രൂപ കവിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ കൂടുതലാണ്. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്.

കൂടുതൽ വായനയ്‌ക്ക്:ഇന്ത്യയ്‌ക്ക് കൈത്താങ്ങായി ട്വിറ്ററും

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്ത് എണ്ണ കമ്പനികൾ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് ഇന്ന് 68 ഡോളറാണ് വില.

ABOUT THE AUTHOR

...view details