ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി നഗരത്തിൽ വീണ്ടും ഇന്ധനവില കൂടി. ഡൽഹിയിൽ പെട്രോളിന് 19 പൈസയും ഡീസൽ വില 29 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോളിന് 93.4 രൂപയും ഡീസലിന് 83.80 രൂപയുമായി. നേരത്തെ ഇന്ധന വില യാഥാക്രമം 92.85, 83.51 ആയിരുന്നു.
രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധനവ്; ഡൽഹിൽ പെട്രോൾ വില 93 രൂപ കടന്നു - ഇന്ധനവില കൂടി
പെട്രോളിനിനും ഡീസലിനും മുംബൈയിലാണ് ഏറ്റവും ഉയർന്ന വിലയുള്ളത്. മുംബൈയിൽ പെട്രോൾ വിലയിൽ 18 പൈസ വർധനയുണ്ടായിട്ടുണ്ട്. ലിറ്ററിന് 99.32 രൂപയാണ്
രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധനവ്; ഡൽഹിൽ പെട്രോൾ വില 93 രൂപ കടന്നു
പെട്രോളിനിനും ഡീസലിനും മുംബൈയിലാണ് ഏറ്റവും ഉയർന്ന വിലയുള്ളത്. മുംബൈയിൽ പെട്രോൾ വിലയിൽ 18 പൈസ വർധനയുണ്ടായിട്ടുണ്ട്. ലിറ്ററിന് 99.32 രൂപയാണ്. ഡീസൽ നിരക്കിൽ 30 പൈസ വർധനയുണ്ടായി 91.01 രൂപയായി ഉയർന്നു. ചെന്നൈയിൽ ഇപ്പോൾ പെട്രോൾ ലിറ്ററിന് 94.71 രൂപയും ഡീസലിന് വില ലിറ്ററിന് 88.62 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 93.11 രൂപയും ഡീസലിന് ലിറ്ററിന് 86.64 രൂപയുമാണ്.