ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. മാര്‍ച്ച് 22 മുതല്‍ ഇതുവരെ ഇന്ധനവില 7 രൂപയിലേറെ കൂട്ടി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 112.15 രൂപയും ഡീസലിന് 99.13 രൂപയുമായി. കോഴിക്കോട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 100.98 രൂപയും പെട്രോളിന് 114.14 രൂപയുമായി ഉയര്‍ന്നു.
ചെന്നൈയില്‍ പെട്രോളിന് ലിറ്ററിന് 107.45 രൂപയും ഡീസലിന് ലിറ്ററിന് 97.52 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോളിന് 101.81 രൂപയും ഡീസലിന് 93.07 രൂപയുമായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 111.35 രൂപയായപ്പോള്‍ ഡീസലിന് 96.22 രൂപയാണ് വില.