ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്.
രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഉയർന്ന് ഇന്ധനവില - Petrol price
പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്.
രാജ്യതലസ്ഥാനത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് യഥാക്രമം 91.53 രൂപയും 82.06 രൂപയുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ധനവില വർധിച്ചിരിക്കുകയാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 97.86 രൂപയും ഡീസൽ ലിറ്ററിന് 89.17 രൂപയും കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 91.66 രൂപയും ഡീസൽ ലിറ്ററിന് 84.90 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് ലിറ്ററിന് യഥാക്രമം 93.38 രൂപയും 86.96 രൂപയുമാണ്.
അതേ സമയം ശനി, ഞായർ എന്നീ ദിവസങ്ങളിൽ ഇന്ധനവിലയിൽ വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാൽ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും ഉയർന്നിരിക്കുകയാണ് രാജ്യത്തെ ഇന്ധനവില.