തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധനവ്.
തിരുവനന്തപുരത്ത് പെട്രോൾ വില 105.8രൂപയിലെത്തി. ഡീസലിന് 98.78 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 103 രൂപയും 42 പൈസയുമാണ് വില. ഡീസൽ 96.80 രൂപയിലെത്തി.