കേരളം

kerala

ETV Bharat / bharat

"ഇന്ധന വില നിലവാരം" - പെട്രോള്‍ 'കൂടിയത്' 35 പൈസ, ഡീസല്‍ 27 പൈസ

ഇന്ധന വിലയില്‍ ഇന്നും (2021 ജൂലൈ 10 ശനി) വര്‍ധനവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്നലെ മാത്രമാണ് വില വര്‍ധിക്കാതിരുന്നത്. 10 ദിവസത്തിനിടെ ഇത് ആറാം തവണയാണ് വില വര്‍ധന

fuel price hike  petrol diesel price increased  fuel price increased  ഇന്ധനവില വര്‍ധനവ്  രാജ്യത്ത് പെട്രോൾ ഡീസല്‍ വില വീണ്ടും കൂട്ടി  പെട്രോൾ ഡീസല്‍ വിലയില്‍ വര്‍ധനവ്  ക്രൂഡ് ഓയില്‍
വീണ്ടും ഉയര്‍ന്ന് ഇന്ധനവില; വര്‍ധനവ് 10 ദിവസത്തിനിടെ 6ാം തവണ

By

Published : Jul 10, 2021, 7:40 AM IST

Updated : Jul 10, 2021, 7:53 AM IST

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 രൂപയും, ഡീസലിന് 96.47 രൂപയുമായി. കൊച്ചിയില്‍ 101.01 രൂപയാണ് ഇന്നത്തെ പെട്രോൾ വില , ഡീസലിന് വില 94.71 രൂപയും. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും പെട്രോൾ ഡീസല്‍ വില ഉയരുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ രാജ്യാന്തര എണ്ണവില വീപ്പയ്‌ക്ക് 3.39 ഡോളർ കുറഞ്ഞിരുന്നു. ജൂണില്‍ രാജ്യത്ത് ഇന്ധനവില വർധിച്ചത് 17 തവണയാണ്. സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നത് ജൂണ്‍ 24നാണ്.

കേരളം ഉൾപ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മെയ് നാല്‌ മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

Also Read: സഹകരണ മന്ത്രാലയ രൂപീകരണം സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം : വി.എന്‍ വാസവന്‍

Last Updated : Jul 10, 2021, 7:53 AM IST

ABOUT THE AUTHOR

...view details