കേരളം

kerala

ETV Bharat / bharat

'നഹി ടു ദഹി', 'തയിര്‍' മാത്രം മതി ; തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ; നിര്‍ദേശം പിന്‍വലിച്ച് എഫ്എസ്‌എസ്‌എഐ - Tamil nadu news updates

തൈരിന്‍റെ പായ്‌ക്കറ്റില്‍ ഹിന്ദി പേര് ചേര്‍ക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച് എഫ്എസ്‌എസ്‌എഐ. മാതൃഭാഷയോടുള്ള അവഗണനയെന്ന് എംകെ സ്റ്റാലിന്‍. നന്ദിനി കര്‍ണാടകയുടെ സ്വത്താണെന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി. പ്രതിഷേധവുമായി ബിജെപിയും രംഗത്ത്.

FSSAI directive  എഫ്എസ്‌എസ്‌എഐ  നഹി ടു ദഹി  തയിര്‍  തൈര് പാക്കറ്റില്‍ ഹിന്ദി പേര്  എംകെ സ്റ്റാലിന്‍  കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി  ബിജെപി  മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  Tamilnadu news  Tamil nadu news updates  latest news in TN
'നഹി ടു ദഹി' 'തയിര്‍' മാത്രം മതി

By

Published : Mar 30, 2023, 8:30 PM IST

ചെന്നൈ : തൈരിന്‍റെ പായ്ക്കറ്റില്‍ 'ദഹി' എന്ന ഹിന്ദി പദം ഉപയോഗിക്കണമെന്ന എഫ്എസ്‌എസ്‌എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനം പിന്‍വലിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നിര്‍ദേശത്തിന് പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെയാണ് നടപടി.

രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍: സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ക്ഷീര കര്‍ഷകരും പ്രതിഷേധവുമായി എത്തിയിരുന്നു. തൈര് പായ്ക്ക‌റ്റുകളില്‍ അതിന്‍റെ 'ദഹി' എന്ന പദം ഉപയോഗിക്കില്ലെന്നും അതില്‍ 'തയിര്‍' എന്ന തമിഴ്‌ വാക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഡയറി ഡവലപ്‌മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റായ ആവിന്‍ അറിയിച്ചു.

ഉത്‌പന്നങ്ങളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന തൈര് പായ്ക്ക‌റ്റുകളില്‍ ഒന്നില്‍ പോലും ഹിന്ദിയില്‍ പേര് വരാന്‍ പാടില്ലെന്നും മാതൃഭാഷയോടുള്ള ഇത്തരം ധിക്കാരപരമായ അവഗണനയ്‌ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

കത്ത് ലഭിച്ചിരുന്നുവെന്ന് ക്ഷീര വികസന മന്ത്രി:അടുത്ത ഓഗസ്റ്റിന് മുമ്പ് നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എഫ്എസ്‌എസ്‌എഐയുടെ കത്ത് ലഭിച്ചിരുന്നതായി ക്ഷീര വികസന മന്ത്രി എസ്‌എം നാസര്‍ പറഞ്ഞു. സംസ്ഥാനത്ത് ഹിന്ദിയ്‌ക്ക് സ്ഥാനമില്ലെന്നും മന്ത്രി നാസര്‍ പറഞ്ഞു. എഫ്എസ്‌എസ്‌എഐയുടെ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ ഭൂരിഭാഗം ഉപഭോക്താക്കളും ഇഷ്‌ടപ്പെടുന്ന തൈരിന്‍റെ തമിഴ് പദമായ 'തയിർ' എന്നതിൽ ഉറച്ച് നിൽക്കുമെന്ന് ആവിനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം എഫ്എസ്‌എസ്‌എഐയെ അറിയിച്ചിട്ടുണ്ടെന്നും ആവിന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ നിര്‍മിക്കുന്ന തൈര് പായ്ക്ക‌റ്റുകളില്‍ ദഹിയെന്ന പേര് ചേര്‍ക്കണമെന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വിജ്ഞാപനം പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നയവുമായി യോജിച്ചതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.

പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയവുമായി പൊരുത്തപ്പെടാത്ത വിജ്ഞാപനമാണിതെന്നും ഉടനടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

പ്രതിഷേധവുമായി കർണാടക മുൻ മുഖ്യമന്ത്രി : കെഎംഎഫിന്‍റെ ജനപ്രിയ ബ്രാൻഡായ നന്ദിനിയുടെ തൈര് പായ്ക്ക‌റ്റുകളിൽ 'ദഹി' എന്ന പദം ഉൾപ്പെടുത്തിയതിൽ കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിഷേധം അറിയിച്ചു. നന്ദിനി തൈര് പായ്ക്ക‌റ്റില്‍ ദഹി എന്ന് അച്ചടിക്കാന്‍ ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്‌എസ്‌എഐ) കെഎംഎഫിനോട് ഉത്തരവിട്ടത് തെറ്റാണ്. നന്ദിനി കര്‍ണാടകയുടെ സ്വത്താണ്. കന്നഡിഗരുടെ ജീവിതരേഖയാണത്.

ഇതെല്ലാം അറിഞ്ഞിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള അഹംഭാവമാണ് പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാണ്ഡ്യ സന്ദർശന വേളയിൽ നന്ദിനിയെ ഗുജറാത്തിലെ അമുലിൽ ലയിപ്പിക്കുമെന്ന് പറഞ്ഞിരുന്നതായി അദ്ദേഹം ആരോപിച്ചു.അതേസമയം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തില്‍ കർണാടക മിൽക്ക് ഫെഡറേഷനിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ABOUT THE AUTHOR

...view details