ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സായ റാമോജി ഫിലിം സിറ്റിക്ക് അപൂർവ അംഗീകാരം. ഫിലിം സിറ്റി സന്ദർശിക്കുന്ന അതിഥികൾക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുന്നതിനാണ് അംഗീകാരം. ദേശീയ ഭക്ഷ്യസുരക്ഷ ഏജൻസിയുടെ (Food Safety and Standards Agency - FSSAI) ഏറ്റവും ഉയര്‍ന്ന റേറ്റിങ് 'ഈറ്റ് റൈറ്റ് കാമ്പസ്' റാമോജി ഫിലിം സിറ്റിക്ക് ലഭിച്ചു.
'രാജ്യത്തെ വൃത്തിയുള്ള ഭക്ഷണം': റാമോജി ഫിലിം സിറ്റിക്ക് അപൂര്‍വ അംഗീകാരം - ഹൈദരാബാദ് ഫിലിം സിറ്റി
ദേശീയ ഭക്ഷ്യസുരക്ഷ ഏജൻസിയായ എഫ്.എസ്.എസ്.എ.ഐയുടെ (FSSAI) ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങായ 'ഈറ്റ് റൈറ്റ് കാമ്പസ്' എന്ന പദവിയാണ് റാമോജി ഫിലിം സിറ്റിക്ക് ലഭിച്ചത്.
1666 ഏക്കർ വിസതൃതിയുള്ള റാമോജി ഫിലിം സിറ്റിയിൽ 15 റെസ്റ്റോറന്‍റുകളുണ്ട്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ വിഭാഗത്തിലുള്ള ഹോട്ടലുകളും ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം എഫ്.എസ്.എസ്.എ.ഐ (FSSAI) നടത്തിയ കർശനമായ ഓഡിറ്റിങ് പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ദേശീയ ആരോഗ്യനയ മാനദണ്ഡം പൂർണമായും പാലിച്ചത് കൊണ്ടാണ് ഫിലിം സിറ്റിയെ 'ഈറ്റ് റൈറ്റ് കാമ്പസ്' ആയി അംഗീകരിച്ചത്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാരകമായ രോഗങ്ങളെ ചെറുക്കുന്നതിനുമായി ദേശീയ ആരോഗ്യ നയത്തിന്‍റെ ഭാഗമായി 2018 ജൂലൈ 10നാണ് രാജ്യമൊട്ടാകെ 'ദി ഈറ്റ് റൈറ്റ് മൂവ്‌മെന്‍റ് ' ആരംഭിച്ചത്. 'സഹി ഭോജൻ, ബെഹതർ ജീവൻ' എന്ന മുദ്രാവാക്യത്തിലാണ് എഫ്.എസ്.എസ്.എ.ഐ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം നൽകുക, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ തടയുക എന്നതാണ് ലക്ഷ്യം.