മുംബൈ:വ്യവസായ പ്രമുഖനും ശതകോടീശ്വരന്മാരിലൊരാളുമായ മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വീണ്ടും വധഭീഷണി. മുകേഷ് അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്നാണ് റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയിലേക്ക് വിളിച്ച അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അംബാനി കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
ഇന്ന് രാവിലെ റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള ഹരികിശന്ദാസ് ആശുപത്രിയിലേക്കാണ് വധഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഫോണ്‍കോളുകള്‍ ലഭിച്ചത്. എട്ടോളം തവണ അജ്ഞാതന്‍ ആശുപത്രിയുടെ ഫോണില്‍ വിളിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ റിലയന്‍സ് ഫൗണ്ടേഷന് പൊലിസില്‍ പരാതി നല്കി.