കേരളം

kerala

ETV Bharat / bharat

മഞ്ഞില്‍ കുളിച്ച് കശ്‌മീർ... ദൃശ്യങ്ങള്‍ കാണാം... - അതിശൈത്യത്തില്‍ വിറച്ച് കശ്മീര്‍

ഷോപ്പിയാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഹര്‍പ്പുര, പിര്‍ കി ഗലി, സിക്ക് സരയ്, ലാല്‍ ഗുലാം, മുഗള്‍ സരയ് എന്നീ പ്രദേശങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പ്രത്യേക വസ്ത്രങ്ങളും 'കങ്ക്‌ടി'യും ഉപയോഗിച്ച് തുടങ്ങി.

Fresh snowfall in Kashmir Valley  Winter in Jammu and Kashmir  കശ്മീരില്‍ മഞ്ഞ് വീഴ്ച്ച  അതിശൈത്യത്തില്‍ വിറച്ച് കശ്മീര്‍  മഞ്ഞ്മൂടി ജമ്മു കശ്മീരിലെ ഷോപ്പിയാന്‍
കശ്മീരില്‍ മഞ്ഞ് വീഴ്ച... ദൃശ്യങ്ങള്‍ കാണാം...

By

Published : Dec 27, 2021, 7:39 AM IST

ശ്രീനഗര്‍:കശ്മീരില്‍ മഞ്ഞ് വീഴ്ച ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെറിയ മഴക്ക് സാധ്യതയുള്ളതായും കേന്ദ്രം മുന്നറയിപ്പ് നല്‍കി. കശ്മീരിന്‍റ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞ് വീഴ്ച ആരംഭിച്ചത്.

കശ്മീരില്‍ മഞ്ഞ് വീഴ്ച... ദൃശ്യങ്ങള്‍ കാണാം...

ഇതോടെ കൊടും തണുപ്പാണ് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. ഷോപ്പിയാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.

ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഹര്‍പ്പുര, പിര്‍ കി ഗലി, സിക്ക് സരയ്, ലാല്‍ ഗുലാം, മുഗള്‍ സരയ് എന്നീ പ്രദേശങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ പ്രത്യേക വസ്ത്രങ്ങളും 'കങ്ക്‌ടി'യും ഉപയോഗിച്ച് തുടങ്ങി.

ABOUT THE AUTHOR

...view details