ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1725 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് നിരക്ക് 7,59,916 ആയി ഉയര്‍ന്നു. 17 പേര്‍ കൂടി മരിച്ചതോടെ മരണ നിരക്ക് 11,495 ആയി. ചെന്നെയില്‍ 497 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈ നഗരത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,86,35 ആയി. അയല്‍ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ 118 പേര്‍ക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ 174 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസം 63,777 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1,11,36,662 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. 15765 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്.
തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 1725 പേര്‍ക്ക് കൊവിഡ് - Covid-19 cases in Tamil Nadu
24 മണിക്കൂറിനിടെ 17 പേര്‍ കൂടി സംസ്ഥാനത്ത് മരിച്ചു.
![തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 1725 പേര്‍ക്ക് കൊവിഡ് Fresh Covid-19 cases continue to fall in Tamil Nadu കൊവിഡ് കേസുകള്‍ കുറയുന്നു കൊവിഡ് 19 തമിഴ്‌നാട്ടില്‍ 1725 പേര്‍ക്ക് കൊവിഡ് Covid-19 cases in Tamil Nadu Tamil Nadu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9562995-647-9562995-1605538600611.jpg)
കൊവിഡ് കേസുകള്‍ കുറയുന്നു; തമിഴ്‌നാട്ടില്‍ 1725 പേര്‍ക്ക് കൊവിഡ്
അതേസമയം 2384 പേര്‍ സംസ്ഥാനത്ത് രോഗവിമുക്തി നേടി. ഇതുവരെ 7,32,656 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. അഞ്ച് മാസത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തമിഴ്‌നാട്ടിലെ കൊവിഡ് നിരക്ക് രണ്ടായിരത്തില്‍ താഴെയെത്തിയത്.