കേരളം

kerala

ETV Bharat / bharat

French Tourist Dies at Fatehpur Sikri | ഫത്തേപൂർ സിക്രി സ്മാരകത്തിൽ നിന്നു വീണ വിദേശ വനിത മരിച്ചു; ആംബുലൻസ് എത്തിക്കാന്‍ വൈകിയെന്ന് ആക്ഷേപം - വിദേശി മരിച്ചു

Ambulance Delayed | വീണതിനുശേഷം ഒരു മണിക്കൂറോളം തറയില്‍ കിടന്ന ശേഷമാണ് സൂസെയ്‌നെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് എത്തിയത്. ആംബുലൻസ് എത്തിക്കാന്‍ അധികൃതർ വളരെയധികം സമയമെടുത്തതായാണ് ആക്ഷേപമുയരുന്നത്.

Etv Bharat French Tourist Dies at Fatehpur Sikri  Fatehpur Sikri Death  French Tourist Women Fell Down From Fatehpur Sikri  ഫത്തേപൂർ സിക്രി  വിദേശി മരിച്ചു  സൂസെയ്‌നെ
French Tourist Women Fell Down From Fatehpur Sikri Dies

By ETV Bharat Kerala Team

Published : Sep 21, 2023, 11:08 PM IST

ആഗ്ര: ഉത്തര്‍പ്രദേശിലെ (Uttar Pradesh) ഫത്തേപൂർ സിക്രി സ്മാരകത്തിൽ നിന്ന് വീണ വിദേശ വനിത മരിച്ചു (French Tourist Dies at Fatehpur Sikri by Falling Down) . വ്യാഴാഴ്ച അബദ്ധത്തില്‍ സ്മാരകത്തിനു മുകളില്‍ നിന്നു വീണ ഫ്രാൻസ് സ്വദേശിനി സൂസെയ്‌നെ (60) ആണ് മരിച്ചത്. ഫ്രാൻസിൽ നിന്ന് അടുത്തിടെ ഇന്ത്യയിലെത്തിയ 20 അംഗ വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു സൂസെയ്‌നെ (Sussanne).

സൂസെയ്‌നെയുടെ ഭർത്താവ് എസ്മയും അവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. സൂസെയ്‌നെയും കുടുംബവും ഭരത്പൂർ സന്ദർശിച്ച ശേഷമാണ് ഫത്തേപൂർ സിക്രി സ്മാരകത്തിലെത്തിയത്. ഇവിടെ ഖ്വാബ്‌ഗാഹ് മെമ്മോറിയലിനു സമീപമുള്ള റെയിലിംഗിന് അടുത്ത് സെൽഫിയെടുക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട സൂസെയ്‌നെ 9 അടി ഉയരത്തിൽ നിന്ന് തറയിൽ വീഴുകയായിരുന്നു.

അതേസമയം പരിക്കേറ്റ് തറയില്‍ കിടന്ന സൂസെയ്‌നെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി റിപ്പോര്‍ട്ടുകളുണ്ട്. വീണതിനുശേഷം ഒരു മണിക്കൂറോളം തറയില്‍ കിടന്ന ശേഷമാണ് സൂസെയ്‌നെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് എത്തിയത്. ആംബുലൻസ് എത്തിക്കാന്‍ അധികൃതർ വളരെയധികം സമയമെടുത്തതായാണ് ആക്ഷേപമുയരുന്നത്.

സംഭവ സ്ഥലത്തു നിന്നുള്ള ഒരു വീഡിയോയിൽ തറയില്‍ കിടക്കുന്ന സൂസെയ്‌നെയും പരിഭ്രാന്തരായി ചുറ്റുമിരിക്കുന്ന കുടുംബാംഗങ്ങളെയും കാണാം. ഈ സമയത്ത് സൂസെയ്‌ന്‍ ചുണ്ടുകൾ ചലിപ്പിക്കുന്നതായും കാണാം. സൂസെയ്‌ന്‍റെ ഭര്‍ത്താവ് ഈ സമയമെല്ലാം അവരുടെ തൊട്ടടുത്തുണ്ടായിരുന്നു. ആംബുലൻസ് എത്തുന്നതിനു മുന്‍പ് ഒരു മണിക്കൂറോളം സൂസെയ്‌നെ വേദനകൊണ്ടു പുളയുന്ന അവസ്ഥയിൽ സ്മാരകത്തിന്‍റെ തറയിൽ കിടന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ആംബുലൻസ് എത്തിയശേഷം സൂസെയ്‌നെയെ തൊട്ടടുത്ത എസ്എൻ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ അവരുടെ ആരോഗ്യനില വഷളായിരുന്നതിനാല്‍ ഇവിടെ പ്രവേശിപ്പിച്ചില്ല. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സൂസെയ്‌നെയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സൂസെയ്‌നെയുടെ കുടുംബവും അവിടെയുണ്ടായിരുന്ന ആർക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥരും പ്രാഥമിക ശുശ്രൂഷ നല്‍കി അവരെ രക്ഷപെടുത്താന്‍ ശ്രമിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എഎസ്ഐ സൂപ്രണ്ട് രാജ്‌കുമാർ പട്ടേൽ പറഞ്ഞു. "വീണ് കുറച്ചു സമയത്തിന് ശേഷം അവൾക്ക് ബോധം തിരിച്ചുകിട്ടി. പക്ഷേ, അവൾ വേദന കൊണ്ട് പൊറുതിമുട്ടുകയായിരുന്നു. സ്ത്രീക്ക് പരിക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായില്ല. എന്നിരുന്നാലും, അവളുടെ തല മണൽക്കല്ലിൽ തട്ടിയപ്പോൾ ആന്തരികമായ പരിക്കുകൾ സംഭവിച്ചു." രാജ്‌കുമാർ പട്ടേൽ പറഞ്ഞു.

സംഭവത്തിനു പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമി, സ്ഥലം ഡിസിപി, ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ എന്നിവര്‍ സ്ഥലത്തെത്തി. വിനോദസഞ്ചാരിക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിൽ കാലതാമസം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് മജിസ്‌ട്രേറ്റ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ABOUT THE AUTHOR

...view details