അഗർത്തല :ആർത്തവ ശുചിത്വം പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകാൻ ത്രിപുര സർക്കാർ ഉത്തരവിട്ടു. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ടിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്.
'ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകാനുള്ള നിർദേശത്തിന് ത്രിപുര സർക്കാർ അംഗീകാരം നൽകി'എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.