സൗത്ത് ആഫ്രിക്ക : FIH ഹോക്കി പ്രൊ ലീഗിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഫ്രാന്‍സിനോട് 2-5 എന്ന സ്കോറിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 5-0ന് ഇന്ത്യയ്ക്കായിരുന്നു വിജയം.
ഇന്നലെ ഫ്രാന്‍സ് ഫോമിലേക്ക് എത്തുകയായിരുന്നു. 16-ാം മിനിട്ടിൽ വിക്‌ടർ ചാര്‍ലറ്റ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. 22-ാം മിനിട്ടിൽ ജര്‍മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്ക് സമനില നൽകി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന സ്കോറിൽ പിരിഞ്ഞു.