ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂരില്‍ സൂര്യാഘാതമേറ്റ് നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. സംഗ്രൂരിലെ ലോങ്കോവാള്‍ സ്വദേശി മെഹക്‌പ്രീത് സിങ് ആണ് മരിച്ചത്. ശനിയാഴ്‌ച സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ഥിക്ക് സൂര്യാഘാതമേല്‍ക്കുകയായിരുന്നു.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്‍റിന്‍റെ അലംഭാവം മൂലമാണ് കുട്ടിക്ക് ജീവന്‍ നഷ്‌ടപ്പെട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ചൂടിനെതിരെ യാതൊരുവിധ പ്രതിരോധ മാര്‍ഗങ്ങളും സ്‌കൂളില്‍ ഒരുക്കിയിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.