ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്‌ത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വയസ്. 2008ല്‍ നിരവധി ജീവനുകളാണ് ആക്രമണത്തില്‍ എരിഞ്ഞു തീര്‍ന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്‌ബ സംഘടനയിലെ 12 അംഗങ്ങളാണ് നഗരത്തില്‍ ഭീകരാക്രമണം നടത്തിയത്.
രാജ്യത്തെ ഭീതിയിലാഴ്‌ത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വയസ് - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബ സംഘടനയിലെ 12 അംഗങ്ങളാണ് നഗരത്തില്‍ ഭീകരാക്രമണം നടത്തിയത്
'ഭീകരാക്രമണം മനുഷ്വസമൂഹത്തെ ഇല്ലാതാക്കുന്നു. ഇന്ന് 26/11ല്‍ ഭീകരാക്രമണത്തില്‍ ഇരകളായവരുടെ ഓര്‍മ ആചരിക്കുവാന്‍ ഒത്തുച്ചേരുന്നു. ആക്രമണം ആവിഷ്‌കരിച്ചവരെയും നടത്തിയവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്നു. ഇത് ലോകമെമ്പാടും നടന്ന ഭീകരാക്രണത്തില്‍ ഇരകളായവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന്' വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്‌തു.
മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടത് 174 പേരാണ്. അതില്‍ 26 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. 300ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു.