ഖണ്ട്‌വ (മധ്യപ്രദേശ്): നാല് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്‌ത് കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്കായി ബന്ധു വീട്ടിലെത്തിയ കങ്കരിയ സ്വദേശിയായ പെണ്‍കുട്ടിയെയാണ് തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതിപ്പെട്ട് 16 മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കരിമ്പിന്‍ തോട്ടത്തില്‍ ക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
നാല് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു; ഹോട്ടല്‍ ജോലിക്കാരന്‍ അറസ്‌റ്റില്‍ - കുട്ടി
മധ്യപ്രദേശിലെ കണ്ട്‌വയില്‍ വീട്ടില്‍ കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു, പ്രതി പൊലീസ് പിടിയില്‍
തുടര്‍ന്ന് കണ്ട്‌വയിലെ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാത്തതിനാല്‍ പിന്നീട് ഇന്‍ഡോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഞായറാഴ്‌ച (30.10.2022) രാത്രി ഇവരുടെ വീട്ടില്‍ അഭയം തേടി വന്ന കുടുംബത്തോട് അടുപ്പമുള്ള ഇരുപത്തിയഞ്ചുകാരനായ ഹോട്ടല്‍ ജോലിക്കാരനാണ് ഉറങ്ങികിടന്ന കുഞ്ഞിനെ തട്ടികൊണ്ടുപോയതെന്ന് കണ്ട്‌വ എസ്‌പി വിവേക് സിങ് അറിയിച്ചു. ഇയാളെ പിടികൂടിയെന്നും ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെയുള്ള പോക്‌സോ ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363 (തട്ടികൊണ്ടുപോകല്‍), 376 (ബലാത്സംഗം) തുടങ്ങിയ പ്രസക്‌ത വകുപ്പുകള്‍ പിടിയിലായ പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.