കേരളം

kerala

ETV Bharat / bharat

Four Year Old Girl Dead Body Found In Field: 4 വയസുകാരിയുടെ മൃതദേഹം വയലില്‍; പീഡനത്തിന് ശേഷമുള്ള കൊലപാതകമാകാമെന്ന് കുടുംബാംഗങ്ങള്‍ - ഉത്തര്‍പ്രദേശ്

Dead Body Hounded By Dogs: നായകള്‍ കടിച്ചുവലിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

four year old girl dead body  girl dead body found in field  uttar pradesh  uttar pradesh girl death  minor girl rape  Rape and murder  Dead Body Was Hounded By Dogs  Sexually Assaulting A Minor Gir  നാല് വയസുകാരിയുടെ മൃതദേഹം  മൃതദേഹം വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  മൃതദേഹം  ഉത്തര്‍പ്രദേശ്  ലൈംഗികാതിക്രമം
Four Year Old Girl Dead Body Found In Field

By ETV Bharat Kerala Team

Published : Sep 14, 2023, 6:39 AM IST

ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ വയലില്‍ നാല് വയസുകാരിയുടെ മൃതദേഹം (4 Year Old Girl Dead Body) കണ്ടെത്തി. നായകള്‍ കടിച്ചുവലിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി (Rape and murder) വയലില്‍ തള്ളിയതാകാമെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇന്നലെ കുട്ടികളുമൊത്ത് വീടിന് പുറത്ത് കളിക്കാനായി പോയതായിരുന്നു പെണ്‍കുട്ടി. മടങ്ങി വരേണ്ട സമയമായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശേഷം, കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വയലില്‍ ഒരു കുട്ടിയുടെ മൃതദേഹം നായകള്‍ കടിച്ചുവലിക്കുന്നതായി പൊലിസിന് വിവരം ലഭിച്ചു. വിവരം ലഭിച്ചയുടന്‍ തന്നെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളും കണ്ടെത്തി. പിന്നീട് കുടുംബാംഗങ്ങള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കോഴിഫാം നടത്തിപ്പുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അഡിഷണൽ പൊലീസ് സൂപ്രണ്ട് സംഭവസ്ഥലം സന്ദര്‍ശിച്ചതായും സംഭവം വെളിപ്പെടുത്താന്‍ കമ്പിൽ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയതായും ഫത്തേഗഡ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പൊലീസ് സൂപ്രണ്ട് വികാസ് കുമാറും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം (Sexually Assaulting A Minor Gir):അതേസമയം, പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 32 കാരനെ അടൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു (Man Arrested For Sexually Assaulting A Minor Girl). തിരുവനന്തപുരം മണക്കാട് മേടമുക്ക് കാർത്തിക നഗറിൽ തോപ്പിൽ വീട്ടിൽ താമസിക്കുന്ന അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്വദേശി രഞ്ജിത്ത് ആർ (32) ആണ് അടൂർ പൊലീസിന്‍റെ പിടിയിലായത്.

കുട്ടിയുടെ പിതാവിന്‍റെ സുഹൃത്താണ് ഇയാള്‍. ഈ വര്‍ഷം ജൂണ്‍ ഒമ്പതിനും 11നും രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് അറിയിച്ചതു പ്രകാരം അടൂര്‍ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

പ്രാഥമിക നടപടികള്‍ക്ക് ശേഷം നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിച്ച പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു.

തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. അടൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌തു (Child Marriage) : ഇടുക്കിയിലെ ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്‌ത സംഭവത്തിൽ 46 കാരനായ പ്രതി രാമനെ മൂന്നാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇടമലക്കുടി സ്വദേശിയായ ഇയാൾ സംഭവ ശേഷം ഒളിവിൽ പോയിരുന്നു. ഇടമലക്കുടിയിലെത്തിയ പൊലീസ് മാർച്ച് മാസത്തിലായിരുന്നു പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.

സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ മൂന്നാർ പൊലീസ് പോക്‌സോ ഉൾപ്പെടെ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. നിലവിൽ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details