കൊദെർമ:ലിഫ്‌റ്റ് തകർന്ന് വീണ് ജാർഖണ്ഡിലെ കൊദെർമ ജില്ലയിൽ നാല് തൊഴിലാളികൾ മരിച്ചു. 1000 മെഗാവാട്ട് വൈദ്യുതനിലയത്തിൽ നിർമാണത്തിലിരുന്ന ചിമ്മിനി പരിശോധിക്കുന്നതിനായി താൽകാലികമായി നിർമിച്ച ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം.
ലിഫ്റ്റ് തകർന്ന് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം - കൊഡെർമ
ജാർഖണ്ഡിലെ കൊദെർമ ജില്ലയിലാണ് സംഭവം. 1000 മെഗാവാട്ട് വൈദ്യുതനിലയത്തിൽ നിർമാണത്തിലിരുന്ന ചിമ്മിനി പരിശോധിക്കുന്നതിനായി താൽകാലികമായി നിർമിച്ച ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം.
ലിഫ്റ്റ് തകർന്ന് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തകരാറിലായിരുന്ന ലിഫ്റ്റിന്‍റെ വയറുകൾ പൊട്ടി 80 മീറ്ററോളം ഉയരത്തിൽ നിന്ന് താഴേയ്‌ക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് കുമാർ ഗൗരവ് പറഞ്ഞു. നാലുപേരെയും കൊദെർമ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ:ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി